തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിലവില്‍ 127 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 122 പേര്‍ വീടുകളിലും അഞ്ചു പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.
വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 444 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 436 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 19 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളില്‍ നിരീക്ഷണത്തിലാണ്. എങ്കിലും കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് മന്ത്രി അറിയിച്ചു.
No comments:
Post a Comment