ഇന്ത്യക്ക് 10 വിക്കറ്റ് തോൽവി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, February 24, 2020

ഇന്ത്യക്ക് 10 വിക്കറ്റ് തോൽവി

ഇന്ത്യയെ നിലംപരിശാക്കി കീവിസ്: ഒന്നാം ടെസ്റ്റിൽ പത്ത് വിക്കറ്റ് ജയം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി.  പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യ 191 റൺസിന് ഓൾ ഔട്ടായി. 9 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 1.4 ഓവറിൽ വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് ന്യൂസിലൻഡിന്റെ വിജയ ശിൽപ്പി.

144/4 എന്ന നിലയിൽ ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് ഇന്ന് 39 റൺസ് കൂടി ചേർക്കാനേ കഴിഞ്ഞൊള്ളു. 39 റൺസിനിടെ അവശേഷിച്ച 6 വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. നാലാം ദിവസമായ ഇന്ന് ഇന്ത്യൻ താരങ്ങൾ പെട്ടെന്ന് തന്നെ കൂടാരം കയറി. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (58) മാത്രമാണ് രണ്ടാം ഇന്നിങ്ങ്സിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

216/5 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച ന്യൂ​സീ​ല​ൻ​ഡി​ന് അന്തിമ നിരയുടെ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് മി​ക​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യ 183 റൺസിന്റെ ലീഡ് ആണ് വഴങ്ങിയത്. കോ​ളി​ൻ ഡി ​ഗ്രാ​ൻ​ഡ്ഹോം (43), കൈ​ൽ ജ​മൈ​സ​ൻ (44), ട്രെ​ന്‍റ് ബോ​ൾ​ട്ട് (38) എ​ന്നി​വ​ർ കി​വീ​സ് ഇ​ന്നിം​ഗ്സി​നു മികച്ച സ്‌കോർ സമ്മാനിച്ചു . ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ന്ത് ശ​ർ​മ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി

No comments:

Post a Comment

Post Bottom Ad

1 3