മിലാന്‍: ഫുട്‌ബോള്‍ കരിയറില്‍ 1000 മത്സരങ്ങള്‍ തികച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ . ഇറ്റാലിയന്‍ സീരി ഏയില്‍ ശനിയാഴ്ച്ച രാത്രി നടന്ന മത്സരത്തോടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാഴികക്കല്ല് പിന്നിട്ടത്. നിലവില്‍ ഇറ്റാലിയന്‍ ലീഗിലെ യുവന്റസിനായിട്ടാണ് ക്രിസറ്റിയാനോ കളത്തിലിറങ്ങുന്നത്. ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്നലെ തന്റെ 836-ാം മത്സരത്തിലാണ് പോര്‍ച്ചുഗല്‍ ദേശീയതാരത്തിന്റെ ആയിരം മത്സരം കടന്നത്. ഇന്നലെ യുവന്റസിനായി ക്രിസറ്റിയാനോ ഒരു ഗോളും നേടി.
ക്ലബ്ബ് ഫുട്‌ബോളില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണിലൂടെയാണ് ക്രിസറ്റിയാനോ തന്റെ കരിയര്‍ ആരംഭിച്ചത്.2002 മുതല്‍ ഒരു വര്‍ഷക്കാലം 31 മത്സരങ്ങള്‍ക്ക് ലിസ്ബണിനായി ബൂട്ടണിഞ്ഞു. പിന്നീട് വെറും 18 വയസ്സില്‍തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായി മാറി. ആറു വര്‍ഷം യുണൈറ്റഡിനായി 292 മക്‌സരങ്ങളും കളിച്ചു. 2009ല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി.2018 വരെ റയലിന്റെ ആക്രമണത്തിന് ക്രിസറ്റിയാനോ റൊണാള്‍ഡോ ചുക്കാന്‍പിടിച്ചു. റയലിനായി 438 മത്സരങ്ങളിലായി 450 ഗോളുകളും അടിച്ചുകൂട്ടി.
ദേശീയ ടീമിനുവേണ്ടി 164 കളികളില്‍ കുപ്പായമണിഞ്ഞു. സ്പാനിഷ് ക്ലബ്ബായ സെവിയക്കെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും അധികം ഗോളുകളടിച്ചത്.
No comments:
Post a Comment