കൊറോണ: വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി; 9 ദിവസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ചു

പ്രസിഡന്റ് ഷി ജിന്‍പിങ് ഞായറാഴ്ച ആശുപത്രി കമ്മിഷന്‍ ചെയ്തു. ഒമ്പത് ദിവസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അഞ്ഞൂറിലധികം തൊഴിലാളികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ആയിരം കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. തിങ്കളാഴ്ച മുതല്‍ രോഗബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്‍കും.
👍👍👍👍👍
ReplyDelete