വടക്കൻ കേരളത്തിലെ കഴകങ്ങൾ മാനവികതയുടെ മാതൃകാ സ്ഥാനം: വത്സൻ പിലിക്കോട് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdThursday, January 30, 2020

വടക്കൻ കേരളത്തിലെ കഴകങ്ങൾ മാനവികതയുടെ മാതൃകാ സ്ഥാനം: വത്സൻ പിലിക്കോട്

നീലേശ്വരം: സൗഹൃദവും സാഹോദര്യവും നിലനിൽക്കുന്ന മാനവികതയുടെ മാതൃകാ സ്ഥാനമാണ് കഴകങ്ങളെന്ന് പ്രശസ്ത പ്രഭാഷകൻ വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു.  നീലേശ്വരം തട്ടാച്ചേരി വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരകേരളത്തിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിന്നു വരുന്ന പാരസ്പര്യത്തിന്റെ ആധാരമായി പ്രവർത്തിക്കുന്നവയാണ് കഴകങ്ങളും പെരുങ്കളിയാട്ടവും.ലോകത്തിന് മാതൃകയായ സാംസ്കാരിക സ്ഥാപനങ്ങളാണ് ഇവ. മതത്തിന്റെ പേരിൽ മനുഷ്യർ അകറ്റി നിർത്തപ്പെടുന്ന ഇന്ത്യൻ വർത്തമാനത്തിൽ പെരുങ്കളിയാട്ടം അതിന്റെ മാനവിക സന്ദേശം കൊണ്ട് വെളിച്ചം പ്രസരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ഡോ.എൻ.പി.വിജയൻ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ, നീലേശ്വരം പേരോൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ റഷീദ് ഫൈസി, നീലേശ്വരം പേരോൽ സെന്റ് പീറ്റേർസ് ദേവാലയം റവ.ഫാദർ മാത്യു കുഴിമലയിൽ എന്നിവർ സംസാരിച്ചു. ജയൻ നീലേശ്വരം സ്വാഗതവും സി.എം.രാജു നന്ദിയും പറഞ്ഞു.
തുടർന്ന് നീലേശ്വരം സി.ഡി.എസ് അംഗങ്ങൾ നാടൻ പാട്ടും തീവണ്ടിയാത്രാ ഗായക സംഘമായ പാട്ടുകൂട്ടം ഗാനമേളയും അവതരിപ്പിച്ചു.

No comments:

Post a Comment

Post Bottom Ad

1 3