ദേശീയപാതയുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മലയോര ദേശീയപാതയുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവത്കരണ പരിപാടിയായ ‘കേരള നിര്‍മിതി’ യുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും. കാസര്‍ഗോഡ് ജില്ലയില്‍ ആയിരത്തി ഒന്‍പത് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുന്നതെന്നും 15 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ടുന്ന പദ്ധതികളാണ് നാലും അഞ്ചും വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment