പിലിക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ശുചിത്വ വികസന സമിതി, കുടുംബശ്രീ സഹകരണത്തോടെ നടപ്പിലാക്കിയ ശുചിത്വ ഭവനം - ശുചിത്വ ഗ്രാമം പുരസ്കാരങ്ങൾ വിതരണം ചെയ്തു. വാർഡ് പരിധിയിലെ മുഴുവൻ വീടുകളും ശുചിത്വ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാണ് പുരസ്കാരത്തിന് അർഹമായ വീടുകൾ തെരഞ്ഞെടുത്തത്. എം.എൽ.എ എം രാജഗോപാലൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ അദ്ധ്യക്ഷത വഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ടി പദ്ധതി വിശദീകരിച്ചു. ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദാമോദരൻ കെ, ലീന വി (സി ഡി എസ് ചെയർപേഴ്സൺ), പഞ്ചായത്ത് സെക്രട്ടറി കെ.രമേശൻ, ഹെൽത്ത് ഇൻസ്പക്ടർ രാജിവൻ എം, നന്ദകുമാർ എം, ഭാസ്കരൻ എം, നാരായണൻ എം വി എന്നിവർ ആശംസകൾ നേർന്നു.
സതീശൻ എം.വി. മടിവയൽ, സതീശൻ വി വി, കോതോളി, രാധാമണിയമ്മ, കണ്ണങ്കൈ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി
ആർദ്രം ജനകീയ ക്യാമ്പയിൻ എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി വി സുരേശൻ ക്ലാസെടുത്തു. വാർഡ് മെമ്പർ വിപഞ്ചിക പി പി സ്വാഗതവും സുമേശൻ കെ. നന്ദിയും പറഞ്ഞു.
No comments:
Post a Comment