സർക്കാരുമായുള്ള തർക്കത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയനെയെയും കേരളത്തെയും ഗവർണർ വാനോളം പുകഴ്ത്തി .
‘രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ സംസ്ഥാനം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു .
‘ലോക കേരള സഭയിലൂടെ നിക്ഷേപ സാധ്യതകളും കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്‍റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളത് . സുസ്ഥിര വികസനത്തിനും നവീന ആശങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണ്’- ഗവർണർ വ്യക്തമാക്കി .
No comments:
Post a Comment