കൊച്ചി: ഒരുകോടി രൂപ നല്‍കാതെ ഷെയ്ന് നിഗമിനെ സിനിമകളുമായി സഹകരിപ്പിക്കില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ വിലയിരുത്താനാണ് ചൊവ്വാഴ്ച നിര്‍വാഹകസമിതി ചേര്‍ന്നത്.
'അമ്മ'യുമായുള്ള ചര്‍ച്ചയില്‍ അസോസിയേഷന് കൈക്കൊണ്ട നിലപാടിന് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.ഷെയ്നിെന്റ നിസ്സഹകരണം മൂലം വെയില്, കുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് വന്‍ സാമ്ബത്തിക നഷ്ടമുണ്ടായതിെന്റ നഷ്ടപരിഹാരം എന്ന നിലയിലാണ് ഒരുകോടി ആവശ്യപ്പെട്ടത്.ഈ ആവശ്യത്തെക്കുറിച്ച് തുടര്‍ചര്‍ച്ചകള്‍ക്ക് മുതിരാതെ നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പ്പിനില്ലെന്ന കടുത്ത നിലപാട് 'അമ്മ' ഭാരവാഹികള്‍ സ്വീകരിക്കുകയായിരുെന്നന്ന് നിര്‍മാതാക്കള്‍ പറയുന്നു.
No comments:
Post a Comment