മുടിയനായ പുത്രന് തറവാട് കിട്ടിയ അവസ്ഥയാണ് മോദിക്കെന്ന് കെ സുധാകരൻ; ഉണ്ണിത്താന്റെ ലോങ്ങ് മാർച്ച് സമാപിച്ചു
➖➖➖➖➖➖➖
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം പി നേതൃത്വം നൽകിയ ലോങ്ങ് മാർച്ചിന്റെ സമാപനം സമ്മേളനം കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യ രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ ഓരോന്നായി മുടിയനായ പുത്രനായ മോദി വിറ്റഴിക്കുകയാണെന്നും, ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകൻ ഞാനാണ് എന്നാണ് പിണറായി വിജയൻ പറയുന്നതെന്നും കെ സുധാകരൻ പറഞ്ഞു. കെ പി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.കോഴിക്കോട് എം പി എം കെ രാഘവൻ മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രി സി ടി അഹമ്മദലി ,ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ , ഗോവിന്ദൻ നായർ ,അഷ്റഫലി, പി കെ ഫൈസൽ, ബാലകൃഷ്ണൻ പെരിയ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. ജാഥാ നായകൻ കാസർഗോഡ് പാർലമെന്റ് എം പി രാജ്മോഹൻ ഉണ്ണിത്താൻ മറുപടി പ്രസംഗം നടത്തി.
No comments:
Post a Comment