കുറ്റിവല ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധന രീതി
മാവിലാക്കടപ്പുറം: വളരെ പുരാതന രീതിയിലുള്ള മത്സ്യ ബന്ധനമാണ് കുറ്റിവല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം. പുഴയുടെ ഒത്ത നടുവിൽ മുള നാട്ടി അവിടെ തോണി കൊണ്ട്പോയി വല മുളകൾക്കിടയിൽ കെട്ടിവെച്ച് മീൻ പിടിക്കുകയാണ് ഈ രീതി. മാവിലാക്കടപ്പുറത്ത് അഴിമുഖത്തും പന്ത്രണ്ടിൽ ഭാഗത്തും ഈ രീതി കണ്ടിരുന്നു. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ഈ രീതിയിൽ മത്സ്യ ബന്ധനം നടത്തുന്നത് വളരെ കൂടുതലാണ്. വൈകുന്നേരങ്ങളിൽ നിര നിരയായി ഇങ്ങനെ മീൻ പിടിക്കുന്നവർ തുഴഞ്ഞ് നീങ്ങുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. ഈ രീതിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ നമ്മുടെ നാടിന്റെ പുറത്തു നിന്നുള്ളവരായിരുന്നു. പല തരത്തിലുള്ള എതിർപ്പുകളും ഇവർ നേരിടേണ്ടി വരുന്നു. പാരമ്പര്യ മത്സ്യതൊഴിലാളികൾ ഈ രീതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിന് നിരവധി കരണങ്ങളായിരുന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരുന്നത്. രാത്രികാലങ്ങളിൽ തുഴഞ്ഞു പോകുന്ന തോണികൾ മുളയിൽ തട്ടി അപകടം സംഭവിക്കുന്നതും, ചെറിയ പരൽ മീനുകൾ വരെ ഇത്തരം വലകളിൽ കുടുങ്ങുന്നതും, വലകൾ മുളയിൽ കുടുങ്ങി കേടുപാടുകൾ വരുന്നു തുടങ്ങിയവയാണ് എതിർപ്പിന് കാരണങ്ങളാകുന്നത്
റിപ്പോർട്ട്: അസ്ഹർ കുറുപ്പില്ലത്ത്
ഫോട്ടോ: റാസിഖ് മുഹമ്മദ്
No comments:
Post a Comment