നേപ്പാളില്‍ മലയാളികള്‍ മരിച്ചത് അന്വേഷിക്കണം വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, January 27, 2020

നേപ്പാളില്‍ മലയാളികള്‍ മരിച്ചത് അന്വേഷിക്കണം വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

നേപ്പാളില്‍ എട്ടു മലയാളികള്‍ ഹോട്ടല്‍മുറിയില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വീണ്ടും കത്തയച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാള്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് നേപ്പാള്‍ സര്‍ക്കാരുമായി കേന്ദ്രം ബന്ധപെടണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി കുടുംബങ്ങള്‍ താമസിച്ച ഹോട്ടല്‍ മുറിയിലെ ഉപകരണത്തിന്റെ തകരാറാണ് മരണത്തിനിടയാക്കിയതെന്നും ചൂണ്ടിക്കാട്ടി.തിരുവനന്തപുരം സ്വദേശി പ്രവീണ്‍കുമാര്‍ കെ.നായര്‍ (39), ഭാര്യ ശരണ്യ ശശി (34), മക്കള്‍ ശ്രീഭദ്ര (9), ആര്‍ച്ച (7), അഭിനവ് (4), കോഴിക്കോട് സ്വദേശി ടി.ബി. രഞ്ജിത്കുമാര്‍ (39), ഭാര്യ ഇന്ദുലക്ഷ്മി (34), മകന്‍ വൈഷ്ണവ് (2) എന്നിവരാണ് നേപ്പാളിലെ ദമനില്‍ റിസോര്‍ട്ടില്‍ ഉറക്കത്തില്‍ വിഷവാതകം ശ്വസിച്ചു മരിച്ചത്.

No comments:

Post a Comment

Post Bottom Ad

1 3