ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. തൊഴിലുറപ്പുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മുതല്‍ വന്‍ വ്യവസായികള്‍ വരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റായിരിക്കും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്തം നിര്‍ണയിക്കുക. ആദായ നികുതി നല്‍കുന്ന ശമ്പളക്കാര്‍ക്കു മാത്രമല്ല കൃഷിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും വരെ നിര്‍ണായകമായിരിക്കും ഇന്നത്തെ ബജറ്റ്.
രണ്ടായിരത്തിയെട്ടിലെ സാമ്പത്തിക പ്രതിസന്ധികാലത്ത് യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട തൊഴിലുറപ്പ് പദ്ധതി. 2020ല്‍ ഇന്ത്യ എത്തി നില്‍ക്കുന്ന പ്രതിന്ധികാലത്ത് തൊഴിലുറപ്പ് വിഹിതം കൂട്ടുമോ കുറയ്ക്കുമോ എന്നാണ് ചോദ്യം. വിഹിതം കൂട്ടി ഗ്രാമങ്ങളിലേക്ക് കൂടുതല്‍ പണം എത്തിക്കണം എന്നു വാദിക്കുന്നവരും പദ്ധതി നിര്‍ത്തി പണം വികസന പദ്ധതിക്ക് ഉപയോഗിക്കണം എന്നു വാദിക്കുന്നവരും ധനമന്ത്രാലയത്തില്‍ ഉണ്ട്
No comments:
Post a Comment