കോൺഗ്രസ് നേതാവ് പീഡനക്കേസിൽ പിടിയിൽ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Friday, January 31, 2020

കോൺഗ്രസ് നേതാവ് പീഡനക്കേസിൽ പിടിയിൽ

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസ് ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍



കണ്ണൂര്‍:  ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി . മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി ബാബു ആണ് പോലീസിന്റെ പിടിയിലായത് . ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

പോക്സോ നിയമ ചുമത്തിയാണ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് . അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ പറഞ്ഞു .

കണ്ണൂർ ചക്കരക്കല്ലിൽ അയൽവാസിയായ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് . നാല് വർഷമായി പല തവണ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു . ചൈൽഡ് ലൈന്റ നിർദ്ദേശത്തെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.



No comments:

Post a Comment

Post Bottom Ad

1 3