ബാങ്ക് ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് നാളെ തുടക്കമാകും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകൾ പ്രവർത്തിക്കില്ല. വേതന വർധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.
ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ ബാങ്ക് ജീവനക്കാർ പങ്കെടുത്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒൻപതോളം സംഘടനകൾ ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരം പ്രഖ്യാപിച്ചത്
No comments:
Post a Comment