പള്ളികളിൽ മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും മുസ്ലീം മതഗ്രത്ഥങ്ങൾ സ്ത്രീകളെ വിലക്കുന്നില്ലെന്നും വ്യക്തമാക്കി ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മത ആചാരങ്ങളെയും അവകാശങ്ങളെയും സംബന്ധിച്ച വിഷയത്തിൽ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് നിലപാട് അറിയിച്ചത്.
വിലക്കുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് അവഗണിക്കണമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. വിവിധ മത ആചാരങ്ങളും അവകാശങ്ങളും സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണ ഘടന ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് കോടതിയിൽ നിലപാട് അറിയിച്ചത്.
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികൾ സുപ്രിംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്.
No comments:
Post a Comment