ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, January 29, 2020

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൗരത്വ നിയമത്തിനെതിരായി നയപ്രഖ്യാപനത്തിലുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഗവര്‍ണറെ മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അടക്കം നിരവധി വിവാദ വിഷയങ്ങള്‍ ഇത്തവണത്തെ സഭാ സമ്മേളനത്തിലുണ്ടാകും. ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ ചേരുന്ന യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഗവര്‍ണറിലാണ്. രാവിലെ 9 മണിക്ക് ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗമാണ് ഏറ്റവും നിര്‍ണായകം. പൌരത്വ നിയമത്തിനെതിരെ തന്നോട് ചോദിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ ഇതേവിഷയം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണവും തേടിയിരുന്നു. എന്നാല്‍ പൗരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റ് നോക്കുന്നത്
➖➖➖➖➖➖➖

No comments:

Post a Comment

Post Bottom Ad

1 3