Post Top Ad
Monday, January 20, 2020

Home
KASARAGOD
ഗാന്ധിജി പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം; ബി.ജയമോഹൻ ചെറുവത്തൂർ:ലോകം ഗാന്ധിജിയിലേക്ക് മടങ്ങുകയാണെന്നും സമകാലികമായ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇന്ന് ഗാന്ധിജിയാണെന്നും പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ ബി.ജയമോഹൻ അഭിപ്രായപ്പെട്ടു. കുട്ടമത്ത് ഗവ.ഹയർ സെക്കന്ററി സ്കൂൾ പാർലമെന്റ് ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ തൊട്ടു നിൽക്കുന്നവരിലേക്കെല്ലാം ഗാന്ധിമാർഗ്ഗം വിനിമയം ചെയ്യാൻ ഗാന്ധിജി ശ്രമിച്ചിരുന്നു. ഇത് വലിയ സാമൂഹിക മാറ്റങ്ങൾക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ.രാജൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ വയലിൽ രാഘവൻ ,പ്രിൻസിപ്പാൾ ടി.സുമതി, സി.വി രവീന്ദ്രൻ, ടി.വി.രഘുനാഥൻ, കൃഷ്ണൻ മാസ്റ്റർ, കെ.ദേവദാസ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

Tags
# KASARAGOD
Share This
About Maviladam varthakal
KASARAGOD
Tags
KASARAGOD
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment