വികസനം കൊതിക്കുന്ന തീരദേശം മാവിലാടം വാർത്താ പരമ്പര - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, January 27, 2020

വികസനം കൊതിക്കുന്ന തീരദേശം മാവിലാടം വാർത്താ പരമ്പര

വികസനം കൊതിക്കുന്ന തീരദേശം

പരമ്പര 1


കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ വടക്കെ അറ്റത്തെ വലിയപറമ്പ ബാക്ക് വാട്ടർ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചതും ടൂറിസരംഗത്ത് ഒട്ടേറെ സാധ്യതകൾ ഉള്ളതുമാണ്. പക്ഷെ എന്ത് കൊണ്ടോ ഉത്തരവാദപ്പെട്ടവർക്ക്  വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സാധ്യമാവുന്നില്ല എന്നതാണ്  ഈ മേഖല ഇന്ന് നേരിടുന്ന ശാപം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ലഭ്യമാക്കാൻ പ്രാപ്തമായ വിഭവങ്ങൾ ഏറെ ഉണ്ടായിട്ടും അതിനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുന്നത് ഏറെ ഗൗരവത്തോടെ തന്നെയാണ് പൊതുസമൂഹം നോക്കി കാണുന്നത്. ആലപ്പുഴ പോലുള്ള വിദേശ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളേക്കാൾ പ്രകൃതി രമണീയമാണ് വലിയപറമ്പ പഞ്ചായത്തിന്റെ തീരദേശ മേഖലകൾ, പക്ഷെ അതിനെ ശരിയായ അർത്ഥത്തിൽ ഉപയോഗപ്പെടുത്താൻ ഉത്തരവാദപ്പെട്ടവർ വിമുഖത കാണിക്കുന്നു എന്നതാണ് നമുക്ക് മുമ്പിൽ ദർശിക്കാനാവുന്നത്  ഇതിനൊരു മാറ്റം വേണ്ടതുണ്ട്. ദൈവം കനിഞ്ഞരുളിയ പ്രകൃതി രമണീയതയെ ഉപയോഗപ്പെടുത്തി നിർധരിൽ നിന്നും സമ്പന്നതയിലേക്കെത്തിയ രാജ്യങ്ങൾ പോലും നമുക്ക് മുമ്പിൽ തല ഉയർത്തി നിൽക്കുന്നതായി കാണാം.

ഈ കാര്യത്തിൽ ആവശ്യമായ പ്രാഥമിക സൗകര്യങ്ങളും, നിക്ഷേപകരേയും, സംരംഭകരേയും ആകർഷിക്കാനാവശ്യമായ സാഹചര്യങ്ങളും സൃഷടിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനം മുൻകൈ എടുക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ പ്രകൃതിക്ക് കോട്ടം വരാതെയും, നിയമ ലംഘനങ്ങൾ വരാതെയും ഇത്തരം സംരംഭകങ്ങളുമായി വരുന്നവരെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ നമുക്കാവണം അത് വഴി ലക്ഷ്യം വെക്കേണ്ടത് സ്വാർത്ഥ ലാഭങ്ങളോ മറ്റോ അല്ല മറിച്ച് പ്രദേശത്തിന്റെ സമഗ്ര വികസനവും, അത് വഴി ലഭിക്കുന്ന നികുതികളും, മറ്റു ഫീസുകളും ഈടാക്കി ആവശ്യമായ സാഹചര്യം ഉണ്ടാക്കി എടുക്കുക എന്നതാവണം നിലവിൽ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി ഹോം സ്റ്റേകൾ അടക്കം നിർമ്മിച്ചിട്ടുണ്ടെങ്കിലും അതിൽ പലതും നിയമവിധേയമല്ല എന്ന പരാതി നിലനിൽക്കുകയാണ് 
ഇടയിലെക്കാടും, മാടക്കാലും, വടക്കേക്കാടും ഉൾപ്പെടുന്ന ഉപ ദ്വീപുകളും ബാക്കി വരുന്ന പുലിമുട്ട് മുതൽ ഏഴിമല വരെയുള്ള 24 കി.മീ നീളമുള്ള തീരദേശവും ടൂറിസ വ്യവസായത്തിന് അനന്തസാധ്യതകൾ ഉള്ള പ്രദേശങ്ങൾ തന്നെയാണ്  ഇത്തരം സാധ്യതകളെ കൃത്യമായ പ്ലാനിങ്ങും, പഠനവും നടത്തി പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് മുന്നോട്ടു കൊണ്ടു പോയാൽ മാത്രം മതി വലിയപറമ്പ ഗ്രാമ പഞ്ചായത്തിന്റെ സാമ്പത്തിക ഗ്രാഫിൽ തന്നെ വലിയ രീതിയിൽ മുന്നേറ്റം ഉണ്ടാക്കാൻ


 തുടരും....

No comments:

Post a Comment

Post Bottom Ad

1 3