രസക്കൂടിന്റെ കവാടം മാതൃകാപരം
ചെറുവത്തൂർആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചെറുവത്തൂർ CHC സംഘടിപ്പിക്കുന്ന "രസക്കൂട്ട് "പരിപാടിയുടെ വേദിയുടെ കവാടം പൂർണമായും ജൈവ - പാഴ്വസ്തുക്കൾ കൊണ്ട് നിർമ്മിച്ചത് ശ്രദ്ധേയമായി.. പഴയ മുളകൾ, പായ, കൂട്ട ,കയർ എന്നിവ ഉപയോഗിച്ചാണ് ലളിതവും മനോഹരവുമായ കവാടം തീർത്തത്.. ആരോഗ്യ സന്ദേശങ്ങൾ കവാടത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.കലാകാരനായ കരിവെള്ളൂരിലെ രജീഷ് രാമനാണ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കവാടം ഒരുക്കിയത്.
No comments:
Post a Comment