പ്രളയത്തെയും നിപയെയും അതിജീവിച്ച പോലെ കൊറോണ വൈറസിനെയും അതിജീവിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്റെ ജാഗ്രത നിര്‍ദ്ദേശവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ… കൊറോണയെയും നമ്മൾ അതിജീവിക്കും…
ഇന്ന് ഉച്ചയോടെയാണ് ഒരു മലയാളിക്ക് കൊറോണ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയ്ക്കായിരുന്നു വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. വിദ്യാർത്ഥിനി തൃശൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് ഇപ്പോഴുള്ളത്.
No comments:
Post a Comment