നാളെ നടക്കുന്ന ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി നിർമല സീതാരാമൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്. ബ്രിക്സ് ബാങ്ക് ചെയർമാൻ കെ വി കാമത്ത് പുതിയ ധനമന്ത്രിയായി ചുമതലയേൽക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിർമല സീതാരാമൻ്റെ കീഴിൽ സമ്പദ് വ്യവസ്ഥക്കുണ്ടായ തകർച്ചയിൽ കേന്ദ്രം സന്തുഷ്ടരല്ലെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം നിർമലയ്ക്കും സഹ മന്ത്രി അനുരാഗ് താക്കൂറിനും ആണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഇരുവരെയും മാറ്റി മുഖം രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. നിർമലക്ക് പകരം കാമത്ത് ധനമന്ത്രിയായി എത്തുമെന്നാണ് സൂചന.
നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും വലതു പക്ഷ ചിന്തകൻ സ്വപൻ ദാസ്ഗുപ്തയും മന്ത്രിസഭയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐസിഐസിഐ ബാങ്കിൻ്റെ നോൺ എക്സിക്യൂട്ടിവ് ചെയർമാൻ, ഇൻഫോസിസ് ചെയർമാൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവകലാശാലയിലെ ഗവർണർ ബോർഡിലെ അംഗം കൂടിയാണ്.
നാളെ രാവിലെ 11നാണ് നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലായിരിക്കില്ല ബജറ്റെന്നാണ് വിലയിരുത്തൽ
No comments:
Post a Comment