കെ.പി.സി.സി പുതിയ ഭാരവാഹി പട്ടികയിലെ അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് ആദ്യപട്ടിക പുറത്തുവിട്ടു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമടക്കം 47 പേരാണ് പട്ടികയിലുള്ളത്. വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കിയാണ് പുതിയ പട്ടിക. സെക്രട്ടറിമാരെയും പിന്നീടാവും പരിഗണിക്കുക. പുതിയ അധ്യക്ഷന്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തു വരുന്നത്.
ജോസഫ് വാഴയ്ക്കന്‍, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ശൂരനാട് രാജശേഖരന്‍, കെ.പി.ധനപാലന്‍, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി.പി.മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, കെ.സി. റോസക്കുട്ടി, സി.പി.മുഹമ്മദ്, ശരത്ചന്ദ്രപ്രസാദ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. ജനറല്‍ സെക്രട്ടറിമാര്‍: പാലോട് രവി, തമ്പാനൂര്‍ രവി, എഎ ഷുക്കൂര്‍, കെപി അനില്‍കുമാര്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍. ട്രഷറര്‍: കെകെ കൊച്ചുമുഹമ്മദ്.
പുതിയ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. പട്ടിക രണ്ടു ഘട്ടമായാണ് പ്രഖ്യാപിക്കുകയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 130 പേരെ ഉള്‍പ്പെടുത്തി നല്‍കിയ ഭാരവാഹി പട്ടിക നേരത്തെ ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പട്ടിക വീണ്ടും വെട്ടിച്ചുരുക്കുകയായിരുന്നു.
No comments:
Post a Comment