9 min. ago

സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തും വാനിലൂടെ ബൗണ്ടറി കടത്തി രോഹിത് ശര്‍മ ന്യൂസിലാന്‍റ് മണ്ണില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ടി20 പരമ്പര നേടി തന്നിരിക്കുന്നു. സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ ആറ് പന്തില്‍ നിന്നും 18 റണ്‍സ് വേണം. ആദ്യ നാല് പന്തില്‍ 10 റണ്‍സ് നേടി. അവശേഷിക്കുന്ന രണ്ട് പന്തില്‍ നിന്നും എട്ട് റണ്‍സ് വേണം. ഇന്ത്യയുടെ ഹിറ്റ്മാന്‍ ക്രീസില്‍. ടിം സൗത്തി എറിഞ്ഞ അവസാന രണ്ട് പന്തും സിക്‌സര്‍ പറത്തി രോഹിത് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു.
No comments:
Post a Comment