കൊറോണ:ആശങ്ക വേണ്ടെന്ന് കേന്ദ്രം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, January 30, 2020

കൊറോണ:ആശങ്ക വേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ കേരളത്തിലെ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിക്കും മുന്‍പേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. പരിശോധിക്കാനും കൊറോണ ബാധ സ്ഥിരീകരിച്ചാല്‍ മികച്ച ചികിത്സ നല്‍കാനും എല്ലാ നടപടികളുമെടുത്തിട്ടുണ്ട്. ഇരുപതിലധികം വിമാനത്താവളങ്ങളില്‍ ചൈനയില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്.
ഇന്ത്യക്കാരെ ഇന്ന് മുതല്‍ ഒഴിപ്പിക്കും
ചൈനയിലുള്ള ഇന്ത്യക്കാരില്‍ ആര്‍ക്കെങ്കിലും കൊറോണ ബാധിച്ചതായി വിവരമില്ലെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി.വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് വൈകിട്ടോടെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബീജിംഗിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ന് വൈകിട്ട് ഒരു വിമാനം വുഹാനിലേക്ക് തിരിക്കും. രണ്ടു വിമാനങ്ങള്‍ക്കാണ് ഇന്ത്യ അനുമതി തേടിയത്. വുഹാനിലും ഹൂബെയ് പ്രവിശ്യയുടെ മറ്റു ഭാഗങ്ങളിലുമുള്ള 600 ഓളം ഇന്ത്യക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈന എല്ലാ സഹായവും ഇന്ത്യക്ക് വാഗ്ദാനം ചെയ്തു. പൂനയിലെ എന്‍.ഐ.വി ലാബ് കൂടാതെ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബ്, ബംഗളുരു, ന്യൂഡല്‍ഹി എയിംസ്, മുംബയിലെ കസ്തൂര്‍ബ ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യം ഇന്നലെ മുതല്‍ ഒരുക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നുമുതല്‍ കല്‍ക്കത്ത, സെക്കന്‍ഡറാബാദ്, ലക്‌നൗ, ജയ്‌പൂര്‍, നാഗപൂര്‍, ചെന്നൈ എന്നിവിടങ്ങിലും ലാബ് പ്രവര്‍ത്തിച്ചു തുടങ്ങും.
43,346 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്‌തു
രാജ്യത്ത് ഇതുവരെ 21 വിമാനത്താവളങ്ങളില്‍ 234 വിമാനങ്ങളില്‍ എത്തിയ 43,346 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച 49 സാമ്ബിളുകളില്‍ 48 എണ്ണത്തിലും വൈറസ് ബാധയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

No comments:

Post a Comment

Post Bottom Ad

1 3