ജീവിതശൈലി രോഗങ്ങള്‍ കൂടിയതോടെ അമിതരക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിച്ചു നിര്‍ത്താനുള്ള മരുന്നുകളുടെ ഉപയോഗവും കൂടി.
എന്നാല്‍ രോഗാവസ്ഥയുടെ താത്കാലിക ശമനം, മരുന്നുകളുടെ ഉയര്‍ന്ന വില, രോഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള തെറ്റായ ധാരണകള്‍, സ്വയംചികിത്സ, മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, മറ്റ് ചികിത്സാ സമ്ബ്രദായങ്ങളിലേക്കുള്ള മാറ്റം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നീ കാരണങ്ങള്‍ കൊണ്ടും പലപ്പോഴും പലരും മരുന്ന് കഴിക്കുന്നത് പാതിവഴിയില്‍ നിര്‍ത്താറുണ്ട്.
ഇങ്ങനെ മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുന്നതു മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.മാത്രമല്ല, രോഗാവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിനും വലിയ അപകടത്തിനും അത് കാരണമായിത്തീരാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ ശരിയായ രീതിയില്‍ നിര്‍ത്തുന്നതിലൂടെ ഇങ്ങനെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കുറവുണ്ടാകാം.
ബി.പി. മരുന്ന് നിര്‍ത്തിയാല്‍
ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് ഉപയോഗിക്കുന്ന പല മരുന്നുകളും ഇങ്ങനെ പെട്ടെന്ന് നിര്‍ത്തുന്നതിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. പ്രത്യേകിച്ചും ക്ലോനിഡിന്‍ പോലുള്ള മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുമ്ബോള്‍ അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് കൂടുകയും അത് രക്തസമ്മര്‍ദം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത് പിന്നീട് സ്‌ട്രോക്ക് പോലുള്ള അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് ഉപയോഗിക്കുന്ന ബീറ്റാബ്ലോക്കര്‍ വിഭാഗത്തില്‍പ്പെടുന്ന പ്രൊപ്രനൊലോള്‍ ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുമ്ബോള്‍ 48 മുതല്‍ 72 വരെ മണിക്കൂറിനുള്ളില്‍ നെഞ്ചിടിപ്പ്, തലവേദന, വിറയല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.
കൊളസ്‌ട്രോള്‍ മരുന്നുകള്‍
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകള്‍ ഒരിക്കലും സപ്ലിമെന്ററി മരുന്നുകളില്ലാതെയോ നിലവിലെ മരുന്നിന്റെ അളവ് കുറയ്ക്കാതെയോ നിര്‍ത്തുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകാം.
No comments:
Post a Comment