ആദ്യ ഏകദിനത്തിലെ പത്ത് വിക്കറ്റിന്റെ കനത്ത പരാജയത്തിനുശേഷം രണ്ടു മത്സരങ്ങളില്‍ ഓസീസിനെ തോല്‍പ്പിച്ച് നേടിയ പരമ്പര വിജയം നല്‍കുന്ന ആത്മവിശ്വാസത്തിന്റെ കരുത്തുമായി ടീം ഇന്ത്യ അടുത്ത അങ്കത്തട്ടായ ന്യൂസിലാന്‍ഡില്‍ വിമാനമിറങ്ങി. ഓക്ക്‌ലാന്‍ഡിലാണ് ടീം എത്തിയിരിക്കുന്നത്.
ടീം ന്യൂസിലാന്‍ഡിലെത്തിയ വിവരം ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് നായകന്‍ വിരാട് കോഹ്‌ലിയാണ് പുറത്ത് വിട്ടത്. അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ടീം ന്യൂസിലാന്‍ഡില്‍ കളിക്കുക. ആറാഴ്ചത്തെ പര്യടനത്തിനാണ് ടീം ന്യൂസിലാന്‍ഡില്‍ എത്തിയിരിക്കുന്നത്.
No comments:
Post a Comment