ഐസിസിയുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റ് കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ റാങ്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. റാങ്കിംഗില്‍ കൊഹ്‌ലിയുൾപ്പടെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ആറാം സ്ഥാനത്ത് ചേതേശ്വര്‍ പൂജാരയും എട്ടാം സ്ഥാനത്ത് അജിങ്ക്യാ രഹാനയുമാണ് ഇടംപിടിച്ചിരിക്കുന്നത്.
928 പോയിന്റോടെയാണ് കോലി ഒന്നാം റാങ്കില്‍ തുടരുന്നത്. രണ്ടാംസ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനേക്കാള്‍ 17 പോയിന്റ് മുന്നിലാണ് അദ്ദേഹം. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ നാലാമതും ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണ്.
അതേസമയം, ബൗളര്‍മാരില്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത്. 794 പോയിന്റുള്ള അദ്ദേഹം ആറംസ്ഥാനത്താണ്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരാണ് പത്ത് റാങ്കിനകത്തുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍. ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാംസ്ഥാനത്തുണ്ട്. 438 പോയിന്റാണ് അദ്ദേഹത്തിനുള്ളത്
No comments:
Post a Comment