ഐ ഫോണ്‍, ഐപാഡ്, മാക്, ആന്‍ഡ്രോയിഡ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളില്‍ ഈ വര്‍ഷം വരാനിരിക്കുന്ന പുതിയ ഇമോജികള്‍ യുനികോഡ് കണ്‍സോര്‍ഷ്യം പുറത്തിറക്കി. നിന്‍ജാസ്, ട്രാന്‍സ് ജെന്‍ഡര്‍ ഫ്‌ളാഗ്, ഇറ്റാലിയന്‍ ഹാന്റ് പോലുള്ള ഇമോജികള്‍ ഉള്‍പ്പെടുത്തിയാണ് ഇമോജി വേര്‍ഷന്‍ 13.0 എത്തുന്നത്.
117 ഇമോജികളാണ് ഇക്കൂട്ടത്തിലുള്ളത്. ആപ്പിളിന്റെ വരാനിരിക്കുന്ന അടുത്ത ഓഎസ് അപ്‌ഡേറ്റില്‍ ഈ ഇമോജികള്‍ ഉള്‍പ്പെടുത്തും. ഒരു ഓഎസ് അപ്‌ഡേറ്റില്‍ തന്നെയാവും ആന്‍ഡ്രോയിഡ് ഫോണുകളിലും പുതിയ ഇമോജികള്‍ എത്തുക.
എല്ലാ ലിംഗ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടാണ് പല ഇമോജി ഫെയ്‌സുകളും തയ്യാറാക്കിയിരിക്കുന്നത്. പുതിയ മൃഗങ്ങള്‍, കുഞ്ഞിന് ആഹാരം നല്‍കുന്ന അച്ഛനും അമ്മയും, ബൂമറാങ്, പ്രാണികള്‍, എന്നിവയെല്ലാം പുതിയ ഇമോജികളില്‍ പെടും.
No comments:
Post a Comment