റിപ്പബ്ലിക്ക് ദിനാഘോഷം;ഗവർണർ ദേശീയ പതാക ഉയർത്തും - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Thursday, January 23, 2020

റിപ്പബ്ലിക്ക് ദിനാഘോഷം;ഗവർണർ ദേശീയ പതാക ഉയർത്തും

സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. 26ന് രാവിലെ 8.30നാണ് പതാക ഉയർത്തുന്നത്. തുടർന്ന് ഗവർണർ സല്യൂട്ട് സ്വീകരിക്കും.

കരസേന, വായുസേന, പോലീസ്, അർദ്ധ സൈനിക വിഭാഗം, കുതിരപോലീസ്, എൻ. സി. സി, സ്‌കൗട്ട്‌സ് എന്നിവർ പരേഡിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും. ജില്ലാകേന്ദ്രങ്ങളിലും ബ്‌ളോക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലും രാവിലെ 8.30നോ അതിനു ശേഷമോ പതാക ഉയർത്തും. പൊതുസ്ഥാപനങ്ങൾ, സ്‌കൂൾ, കോളേജ്, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തും. പ്ലാസ്റ്റിക്കിലുള്ള ദേശീയ പതാകയുടെ നിർമാണവും വിതരണവും വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

No comments:

Post a Comment

Post Bottom Ad

1 3