ചിരപുരാതനവും പ്രസിദ്ധവും ബ്രഹ്മം, വിഷ്ണു, മഹേശ്വര സാന്നിദ്ധ്യം കുടികൊള്ളുന്ന അപുർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ നീലേശ്വരം പാലക്കാട്ട് ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് പട്ടേനേ ശ്രീ സുവർണ്ണ വല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടുകൂടി ഉത്സവത്തിന് തുടക്കമായി. ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കാല പരിപാടികൾ നടന്നു. പാട്ടുത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും അരങ്ങ് ശുദ്ധി വരുത്തൽ വിളക്ക് എഴുന്നള്ളിക്കൽ തിരുവായുധം, എഴുന്നള്ളത്ത്, പാട്ട് ,എഴുന്നള്ളത്ത്
ജനുവരി 27, 29 തീയ്യതികളിൽ മരക്കലം പാട്ട്. ജനു: 30 ന് കളത്തിലരിയിടൽ ചടങ്ങ് തുലാഭാരം, തേങ്ങയേറ്
ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും ആഘോഷ കമ്മിറ്റിയുടെ വിവിധ കാലാപരിപാടികൾ നടക്കും ജനുവരി 29 ന് രാത്രി പ്രശസ്ത ഗായകൻ പൊള്ളാച്ചിമുത്തു നയിക്കുന്ന പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട്രയുടെ ഗാനമേള
കളിയാട്ട മഹോത്സവം ഫെബ്രുവരി 1,2 തീയ്യതികളിൽ നടക്കും വിവിധ തെയ്യകോലങ്ങൾ ദൈവസന്നിധിയിൽ ഉറഞ്ഞാടും. 2 ന് ഉച്ചയ്ക്ക് 12 മണി മുതൽ ദേവീപ്രാസാദമായ അന്നദാനം
➖➖➖➖➖➖➖
*മാവിലാടം വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യും*
https://chat.whatsapp.com/Gs2wsvnYx878t8Q6SdeBjH
➖➖➖➖➖➖➖
*കൂടുതൽ വാർത്തകളറിയാൻ വെബ് സൈറ്റ് സന്ദർശിക്കുക*
http://www.maviladamvarthakal.in
No comments:
Post a Comment