
രണ്ടു ഗോള്‍ പിന്നില്‍നിന്ന ശേഷം ഒപ്പമെത്തി മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കീഴടങ്ങല്‍. മെസ്സിയും ഓഗ്‌ബെച്ചെയും ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളുകളും ജാക്കിചന്ദ് സിങ്ങിന്റെ ഗോളും ഗോവയ്ക്ക് ജയമൊരുക്കി.
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി ഗോവ വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. സീസണിലെ ആറാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആകട്ടെ 14 പോയിന്റുമായി എട്ടാം സ്ഥാനത്തു തന്നെ. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.
No comments:
Post a Comment