കെ പി സി സി ആദ്യയോഗം ഇന്ന് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdMonday, January 27, 2020

കെ പി സി സി ആദ്യയോഗം ഇന്ന്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ പ്രഥമയോഗം ഇന്ന്. ചുമതലകൾ വിഭജിച്ച് നൽകലും പൗരത്വ നിയമത്തിൽ തുടർ സമര പരിപാടികളുമാണ് പ്രധാന അജണ്ട. രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുന്നത്. ഭാരവാഹികൾക്കുള്ള ചുമതലകൾ വിഭജിച്ച് കൊടുക്കലാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പൗരത്വ നിയമത്തിനെതിരായ തുടർസമരങ്ങളും ചർച്ചക്ക് വരും.

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ആലോചനകളും യോഗത്തിലുണ്ടായേക്കും. ഭാരവാഹി പട്ടികയ്
ക്കെതിരെ പല നേതാക്കളും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് യോഗമെന്നതും ശ്രദ്ധേയമാണ്. പട്ടികയ്‌ക്കെതിരെ കെ മുരളീധരൻ ഉന്നയിച്ച വിമർശനവും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി ചുമതലയേറ്റ് ഒരു വർഷം കഴിഞ്ഞാണ് സഹഭാരവാഹികളെ നിയമിച്ചിരിക്കുന്നത്.  കെപിസിസി ഭാരവാഹി പട്ടികയിൽ ആകെ 47 പേരാണ് ഉള്ളത്. ഇതിൽ 12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്. പാർട്ടി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഇന്നത്തെ യോഗം.

പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെപി ധനപാലൻ, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സിപി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. പാലോട് രവി, എഎ ഷുക്കൂർ, കെ സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എൻ സുബ്രമണ്യൻ, ജെയ്സൺ ജോസഫ്, കെ ശിവദാസൻ നായർ, സജീവ് മാറോളി, കെപി അനിൽകുമാർ, എ തങ്കപ്പൻ, അബ്ദുൾ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീർ ഹുസൈൻ, ജി രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആർ മഹേഷ്, ഡി സുഗതൻ, എം മുരളി, സി ചന്ദ്രൻ, ടോമി കല്ലാണി, ജോൺസൺ അബ്രഹാം, മാത്യു കുഴൽനാടൻ, കെ പ്രവീൺ കുമാർ, ജ്യോതികുമാർ ചാമക്കാല, എംഎം നസീർ, ഡി സോന, അബ്ദുൾ റഹ്മാൻ, ഷാനവാസ് ഖാൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. കെകെ കൊച്ചുമുഹമ്മദാണ് ട്രഷറർ.

No comments:

Post a Comment

Post Bottom Ad

1 3