പ്രതിപക്ഷ പ്രമേയം ചട്ടം 130 പ്രകാരം അനുവദിക്കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭയിൽ വരേണ്ട നടപടിക്രമങ്ങൾ പാലിക്കണം. ഉള്ളടക്കത്തെ സംബന്ധിച്ച് അഭിപ്രായം പറയുന്നില്ല. ഗവർണർ ഇല്ലാത്ത ഭാഗം വായിക്കുമോ എന്ന ആശങ്കയില്ല. നയം രൂപികരിക്കേണ്ടത് മന്ത്രിസഭയാണ്. അതാണ് സർക്കാർ നയം അത് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യതയാണ് ഗവർണർക്ക് ഉള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.
പൌരത്വ നിയമഭേദഗതിയിലുൾപ്പടെയുളള വിഷയങ്ങളിൽ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിലവതരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. പ്രമേയത്തിന് സർക്കാർ പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.എന്നാൽ പ്രതിപക്ഷ നീക്കത്തെ അനുകൂലിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പ്രമേയം പാസായാൽ സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
No comments:
Post a Comment