നികുതി വെട്ടിപ്പ് വാഹനം പിടിക്കൂടി
കാസർഗോഡ്: കർണാടകയിൽ നിന്നും നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടന്ന വാഹനം പിടിക്കൂടി. പെർമിറ്റിൽ കൃത്രിമം കാണിച്ചുള്ള നികുതി വെട്ടിപ്പിനാണ് വാഹനം പിടിക്കൂടിയത്. 28/01/2020 നു KA 51 AC 5466 നമ്പറുള്ള മീഡിയം പാസഞ്ചർ കോൺട്രാക്ട് കാര്യേജ് വാഹനം മോട്ടോർ വാഹന വകുപ്പ് സേഫ് കേരള സ്ക്വാഡിനെ വെട്ടിച്ച് നിർത്താതെ പോയ വാഹനത്തെ പിൻതുടർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം മേൽപ്പറമ്പ് വച്ച് കസ്റ്റഡിയിലെടുത്തു. വാഹനത്തിൻറെ കേരളത്തിലേക്കുള്ള പെർമിറ്റിൽ കൃത്രിമം കാണിച്ചാതായി മനസിലായതിന്റെ അടിസ്ഥനത്തിൻ പിഴയും ടാക്സും ഈടാക്കി. കാസർഗോഡ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ മാരായ വൈകുണ്ഠൻ, രതീഷ്, എ. എം.വി.ഐ മാരായ പ്രഭാകരൻ, ഗണേഷ് , ജിജോ വിജയ്, ഡ്രൈവർ മനോജ് എന്നിവർ ചേർന്നാണ് വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരുംദിവസങ്ങളിലും തുടർന്നുള്ള ശക്തമായ വാഹനപരിശോധന ഉണ്ടാകുമെന്ന് കാസർഗോഡ് ആർ.ടി.ഒ എസ് മനോജ്, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ മോഹൻദാസ് എന്നിവർ അറിയിച്ചു.
No comments:
Post a Comment