രാഷ്ട്രപതിയുടെ പോലീസ് മെഡൽ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, January 26, 2020

രാഷ്ട്രപതിയുടെ പോലീസ് മെഡൽ


 ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കൊച്ചി സി.ബി.ഐയിലെ എ.എസ്.പി ടി.വി.ജോയിക്കും ലക്നൗ എസ്.ബി.ഐ അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിന്തിയ പണിക്കര്‍ക്കും വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. കേരള പൊലീസിലെ പത്തുപേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായി. ധീരതയ്‍ക്കും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ മെഡലിന് കേരളാപൊലീസില്‍ നിന്ന് ആരും അര്‍ഹരായില്ല.

കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് മെഡല്‍ നേടിയവര്‍

 • കെ.മനോജ് കുമാര്‍ (എസ്.പി, കേരള പൊലീസ് അക്കാഡമി,തൃശൂര്‍)
 • എസ്.സുരേഷ്കുമാര്‍ (ചങ്ങനാശേരി ഡിവൈഎസ്പി)
 • സി.വി.പാപ്പച്ചന്‍ (തൃശൂർ ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ്)
 • എസ്.മധുസൂദനന്‍ (പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട്)
 • എന്‍.രാജന്‍ (വിജിലന്‍സ് ഡി.വൈ.എസ്.പി)
 • കെ.വി.ഭുവനേന്ദ്രദാസ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, വിജിലന്‍സ്, ആലുപ്പഴ)
 • കെ.മനോജ് കുമാര്‍ (കണ്ണൂര്‍ ട്രാഫിക്സ എഎസ്ഐ)
 • എല്‍. സാലുമോന്‍ (തൃശൂർ ഇന്ത്യ റിസർവ് ബറ്റാലിയന്‍ അസിസ്റ്റന്റ് കമാൻഡന്റ്)
 • പി.രാഗേഷ് (ക്രൈംബ്രാഞ്ച് എഎസ്ഐ )
 • കെ.സന്തോഷ് കുമാര്‍ (തൃശൂർ ജില്ലാ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ).
 • മറ്റ് സര്‍വീസുകളില്‍ സ്തുത്യര്‍ഹ മെഡല്‍ നേടിയ മലയാളികള്‍
  • പി.മുരളീധരന്‍, ഇന്‍സ്പെക്ടര്‍, സി.ആര്‍.പി.എഫ്, പള്ളിപ്പുറം
  • ടി.ജെ.വിജയന്‍, ഇന്‍സ്പെക്ടര്‍, സി.ആര്‍.പി.എഫ്, റായ്പുര്‍
  • ഹരിഷ് ഗോപിനാഥന്‍ നായര്‍, എസ്.ഐ.ബി, തിരുവനന്തപുരം
  • ചന്ദ്രന്‍ കരുണാകരന്‍, ഹെ‍ഡ് കോണ്‍സ്റ്റബിള്‍, എന്‍.ഐ.എ, കൊച്ചി
  • പി.പി.ജോയ്, എഎസ‍്‍.സി, റെയില്‍വേസ്, നവി മുംബൈ.
  • ജിനി ജോബ് റോസമ്മ (ഇന്‍സ്‍പെക്ടര്‍, ഫാക്ട്, സി.ഐ.എസ്.എഫ്)

ഉത്തം ജീവൻ രക്ഷാ പതക്കം ലഭിച്ചവർ

1. ജീവൻ ആന്റണി
2. കെ.സരിത
3. എൻ.എം. കമൽദേവ്
4. മാസ്റ്റർ വി.പി. ഷമ്മാസ്

ജീവൻ രക്ഷാ പതക് ലഭിച്ചവർ

1. മാസ്റ്റർ പി.പി. അഞ്ചൽ
2. അഷുതോഷ് ശർമ.

ഫയര്‍സര്‍വീസ് പുരസ്കാരം നാലു മലയാളികള്‍ക്ക്

അഗ്നിശമനസേനാംഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ നാലു മലയാളികള്‍ക്ക്. വിശിഷ്ട സേവനത്തിനുള്ള മെഡലിന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ഡി ബലറാം ബാബുവും പി എസ്ശ്രീ കിഷോറും അര്‍ഹരായി. സ്റ്റേഷന്‍ ഓഫീസര്‍ പി.അജിത്ത്കുമാറിനും ലീഡിങ് ഫയര്‍മാന്‍ എ.വി.അയൂബ് ഖാനും സ്തുത്യര്‍ഹസേവനത്തിനുള്ള മെഡല്‍ ലഭിച്ചു.

 

No comments:

Post a Comment

Post Bottom Ad

1 3