കൂടത്തായി കൊലപാതക പരന്പര ആസ്പദമാക്കിയുള്ള ടെലിവിഷന്‍ സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. നിലവില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിനെതിരേ രണ്ടാഴ്ചത്തേക്കാണ് കോടതിയുടെ നടപടി.
കേസന്വേഷണം പൂര്‍ത്തിയാവുന്നതിന് മുന്‍പ് സീരിയല്‍ സംപ്രേഷണം ചെയ്തത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സ്വകാര്യ ചാനല്‍ സംപ്രേഷണം ആരംഭിച്ചിട്ടുള്ള സീരിയല്‍ യാഥാര്‍ഥ്യവുമായി യാതോരു ബന്ധമില്ലാത്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
സംഭവത്തില്‍ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ട്രയല്‍ പോലും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്.
No comments:
Post a Comment