പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത്ക്കൊണ്ടുള്ള ഹര്ജികകൾ അഞ്ചംഗ ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ അഞ്ചംഗ ബെഞ്ചിനു വിട്ടത്. ഇതിനു പുറമേ, പൗരത്വ നിയമത്തിനെതിരെ സ്റ്റേ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹർജികളിന്മേൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് നാലാഴ്ച്ചത്തെ സമയവും കോടതി നൽകി. കേസ് ഇനി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
രണ്ടാഴ്ചയ്ക്കകം ഹർജികളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ, എൺപതിലധികം ഹർജികളുണ്ടെന്നും, അതിനെല്ലാം മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. അതനുസരിച്ച് കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീംകോടതി കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിലുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
140 ഹര്‍ജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. യുഎസ്,പാകിസ്താന് സുപ്രീംകോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി
No comments:
Post a Comment