ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തില്‍ തീരുമാനം വെള്ളിയാഴ്ച. നിയമസഭയുടെ കാര്യോപദേശക സമിതിയുടെ യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. ഈ യോഗത്തില്‍ പ്രമേയത്തിന് അനുമതി നല്‍കണോ എന്ന് തീരുമാനിക്കും.
ചട്ടം 130 പ്രകാരം പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിയമപരമായി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം. പ്രമേയത്തിന്റെ യോഗ്യത സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നാണ് ചട്ടം 134 പറയുന്നത്.
പ്രമേയത്തിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് സംശയമുണ്ടെങ്കില്‍ സ്പീക്കര്‍ക്ക് അത് അനുവദിക്കാതിരിക്കാം. മുഖ്യമന്ത്രിയോട് ആലോചിച്ച് ചര്‍ച്ചയ്ക്ക് ശേഷമാകും സ്പീക്കര്‍ തീരുമാനമെടുക്കുക എന്നാണറിയാൻ സാധിച്ചത്
No comments:
Post a Comment