പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ഡബിള്‍സ് മത്സരങ്ങളില്‍നിന്നും സാനിയ മിര്‍സ പിന്മാറി. കഴിഞ്ഞദിവസം മിക്‌സഡ് ഡബിള്‍സില്‍നിന്നും പിന്മാറിയ സാനിയ വനിതാ ഡബിള്‍സിലും കളിക്കില്ലെന്ന് അറിയിച്ചു. യുക്രൈന്‍ താരം നാദിയ കിച്ച്‌നോക്കിനൊപ്പമാണ് ഇന്ത്യന്‍താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തിയത്.
കഴിഞ്ഞദിവസം ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെയായിരുന്നു സാനിയക്ക് പരിക്ക് പറ്റിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പരിക്ക് അധികരിക്കുമെന്ന് ഭയന്നാണ് മിക്‌സഡ് ഡബിള്‍സില്‍ പിന്മാറ്റം. ഡബിള്‍സില്‍ ചൈനീസ് സഖ്യമായ സിയുന്‍ ഹാന്‍, ലിന്‍ സു സഖ്യത്തിനെതിരെ 6-2, 1-0 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുമ്പോള്‍ സാനിയ സഖ്യം പിന്മാറ്റം അറിയിക്കുകയായിരുന്നു.
കോര്‍ട്ടില്‍ ഓടുന്നതിന് പുറമെ സര്‍വ് ചെയ്യാനും സാനിയ ബുദ്ധിമുട്ടി. മിക്സഡില്‍ രോഹന്‍ ബൊപ്പണ്ണ ആയിരുന്നു സാനിയയുടെ കൂട്ടാളി. പങ്കാളിയെ നഷ്ടപ്പെട്ട ബൊപ്പണ്ണയുടെ പങ്കാളിയായി സാനിയക്ക് പകരം കളിക്കുക യുക്രെയ്ന്‍ താരം നാദിയ കിച്ചനോക്കുമായാണ്
No comments:
Post a Comment