പി എം ജി എസ് വൈ വലിയപറമ്പ റോഡ് പ്രവൃത്തി : നിവേദനം നൽകി
▪▪▪▪▪▪▪
21-01-2020
വലിയപറമ്പ : പടന്നകടപ്പുറം മുതൽ വലിയപറമ്പ വരെയുള്ള പി.എം.ജി.എസ്.വൈ റോഡ് പ്രവൃത്തി എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വലിയപറമ്പ വികസന സമിതിയുടെ നേതൃത്വത്തിൽ പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി. ഇതുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയർ ജനുവരി 23ന് വ്യാഴാഴ്ച ചർച്ച നടത്തുമെന്നും, റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കാൻ ആവശ്യമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. സി.വി കണ്ണൻ, കെ.ഗോപാലൻ, ടി.കെ.പി റഹൂഫ് മാസ്റ്റർ, സി.കുമാരൻ മാസ്റ്റർ, കെ.വി സുരേന്ദ്രൻ, ഇ.കെ കോരൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
No comments:
Post a Comment