മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് എന്നീ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഈ ചിത്രത്തില്‍ ഒന്നിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. മാസ് സിനിമയ്ക്ക് മരണമാസ് കോംബോ അതാണ് ഈ ചിത്രമെന്ന് സംശയം പറയാം. അമല്‍ നീരദിനെ പോലെ വളരെ പ്രതിഭാധനനായ സംവിധായകനില്‍ നിന്നും ഇത്തരത്തിലൊരു 'സ്റ്റാര്‍ combo' പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് താരങ്ങളെക്കുറിച്ചോ കഥ പശ്ചാത്തലത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ക്കായി ഏവരും വളരെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. നിലവില്‍ മമ്മൂട്ടി ചിത്രമായ ബിലാല്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് അമല്‍ നീരദ്. പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന 'ബിഗ് ബി'യുടെ രണ്ടാം ഭാഗമായ 'ബിലാലി'ന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിട്ടപ്പെടുത്തി വരികയാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന 'ബിലാലി'ന് ശേഷമാകും അമല്‍ നീരദിന്റെ ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഉണ്ടാവുക.
മലയാളത്തിലെ താരരാജാവും യൂത്ത് സ്റ്റാറുകളും ഒന്നിക്കുമ്ബോള്‍അതൊരു ബ്രഹ്മാണ്ട ചിത്രം തന്നെയാവും. ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അമല്‍ എം.എക്സ്. ആണ്. ആശിര്‍വാദ് സിനിമാസും അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഒരുമിച്ച് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും
എന്നാല്‍ ചിത്രത്തിലെ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെയും നടന്നിട്ടില്ല. സാധാരണയായി നടക്കാറുള്ള ഫേക്ക് ന്യൂസായി റിപ്പോര്‍ട്ട് മാറരുതെ എന്നാണ് ഏവരുടെയും പ്രാര്‍ത്ഥന. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ മുഖ്യധാരയിലുള്ള ആരുംതന്നെ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

No comments:
Post a Comment