
വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെ നിര്‍ഭയ കേസില്‍ വീണ്ടും ദയാഹര്‍ജി. കേസിലെ പ്രതിയായ വിനയ് ശര്‍മയാണ് ബുധനാഴ്ച വൈകീട്ടോടെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വിനയ് ശര്‍മയുടെ അഭിഭാഷകന്‍ എ.പി. സിങ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. നേരത്തെ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങും ദയാഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രപതി അത് തള്ളിയിരുന്നെങ്കിലും ഇതിനെതിരേയും സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
No comments:
Post a Comment