തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ െഎ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമെന്റ സസ്പെന്ഷന് മൂന്നുമാസം കൂടി നീട്ടി. ശ്രീറാമിനെ സര്‍വിസില്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി ടോം ജോസിെന്റ ശിപാര്‍ശ തള്ളിയാണ് സസ്പെന്ഷന് കാലാവധി നീട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടത്.
സസ്പെന്ഷന് പിന്‍വലിക്കരുതെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.
അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒാടിച്ച കാറിടിച്ചാണ് ബഷീര്‍ മരിച്ചതെന്നാണ് കേസ്. ശ്രീറാം മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ മൊഴി നല്‍കിയെങ്കിലും പൊലീസിെന്റ വീഴ്ചമൂലം കൃത്യസമയത്ത് വൈദ്യപരിശോധന നടത്താത്തതിനാല്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ സാധിച്ചില്ല. വാഹനത്തിെന്റ േവഗം സംബന്ധിച്ച ഫോറന്‍സിക് വിഭാഗത്തിെന്റ അന്തിമ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ സമര്പ്പിക്കാനിരിക്കെയാണ്ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള ശിപാര്‍ശ സമര്‍പ്പിക്കപ്പെട്ടത്. ഇൗ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണസംഘം വൃത്തങ്ങളും വ്യക്തമാക്കിയിരുന്നത്. ആ സാഹചര്യം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ സസ്പെന്ഷന് കാലാവധി നീട്ടിയത്.
ശ്രീറാമിനെ സര്‍വിസിലേക്ക് തിരികെ കൊണ്ടുവരാനായി കുറ്റപത്രം മനഃപൂര്‍വം താമസിപ്പിക്കുന്നതാണെന്ന ആരോപണമുണ്ട്. ശ്രീറാമിനെതിരായ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസാണ് വാഹനമോടിച്ചിരുന്നതെന്നാണ് സമിതിക്കും ചീഫ് സെക്രട്ടറിക്കുമുള്പ്പെടെ ശ്രീറാം നല്കിയ വിശദീകരണം.
No comments:
Post a Comment