മാവിലാകടപ്പുറം: വലിയപറമ്പ ദ്വീപിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തുകൊണ്ടും ദ്വീപ് ജനതയെ വെല്ലുവിളിച്ചും മണലെടുക്കുന്നത് വ്യാപകമായി തുടരുന്നു. മാവിലാക്കടപ്പുറം ഗവ എൽ പി സ്കൂളിന് കിഴക്ക് വശം പുഴയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ പത്തോളം തോണികളിലാണ് മണലെടുത്തത്. തീരദേശ നിയമം മൂലം ആശങ്കയിലായ ഒരു ദ്വീപിനെ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് അധികൃതവും അനധികൃതവുമായ മണലെടുപ്പ് .പുളിമുട്ടിൽ വന്നടിയുന്ന മണൽ എടുക്കുന്നുള്ള അനുമതിയുടെ പേരിൽ, ഒരു തൊഴിൽ എന്ന നിലയിൽ മണലെടുപ്പിനെ കാണാതെ ടൺകണക്കിന് മണലെടുക്കുന്ന, സാമ്പത്തിക്കൊതി കാരണം പ്രകൃതിയുടെ മേൽ കൊല്ലിവല ഉപയോഗിച്ച് ആഞ്ഞ് കുത്തുമ്പോൾ വരാൻ പോകുന്നത് കൊടും കുടിവെള്ള ക്ഷാമം മാത്രമല്ല ദ്വീപ് ജനതയ്ക്ക് ഒരു പാട് കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഓരിക്കടവ് പാലത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് മീറ്ററുകളുടെ വ്യത്യാസത്തിലുള്ള ഈ മണലെടുപ്പ്. ദ്വീപിനെ ഇല്ലാതാക്കുന്ന ഈ മണൽ കൊള്ളയ്ക്കെതിരെ വലിയപറമ്പ ദ്വീപ് സംരക്ഷണ സമിതി വൻ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചെങ്കിലും എം പി യും എം എൽ എ യും അടങ്ങുന്ന ജനപ്രതിനിധികൾ ഈ സമരാവേശത്തെ തണുപ്പിച്ച് കബളിപ്പിക്കുകയായിരുന്നോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും നിസ്സംഗത വെടിഞ്ഞില്ലെങ്കിൽ പ്രകൃതിയുടെ മറുപടി താങ്ങാവുന്നതിലും അപ്പുറത്തായിരിക്കുമെന്നാണ് കഴിഞ്ഞകാല പ്രളയം നമുക്ക് തരുന്ന പാഠം
Post Top Ad
Tuesday, January 28, 2020

Tags
# KASARAGOD
Share This
About Maviladam varthakal
KASARAGOD
Tags
KASARAGOD
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment