നാട്ടൊരുമയുടെ വേദിയായി സാംസ്കാരിക സമ്മേളനം
ചെറുവത്തൂർ: മടക്കര തലക്കാട്ട് തമ്പുരാൻ വളപ്പിൽ വലിയ വീട് തറവാട് കളിയാട്ടത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനത്തിന് നാടൊന്നാകെ ഒത്തുചേർന്നു. .ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കെ.ടി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായിരുന്നു.ഗ്രാമ പഞ്ചായത്ത് മെമ്പർ നഫീസത്ത് നാസർ ടി.സി.എ.റഹ്മാൻ, സോമൻ പണിക്കർ ,
എം.ടി.പി റഫീഖ് ഹാജി എന്നിവർ സംസാരിച്ചു.ടി.വി.ശശിധരൻ സ്വാഗതവും
ടി.വി.ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.കെ.വി.കെ എളേരിയും സംഘവും കല്ല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.കളിയാട്ടം ഇന്ന് സമാപിക്കും
No comments:
Post a Comment