71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ച് വീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. റിപ്പബ്ലിക് ഡേ പരേഡ് ആരംഭിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കും.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതെന്ന് റിപ്പബ്ലിക് ഡേ ഡെപ്യൂട്ടി കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലോക് കാക്കര്‍ പറഞ്ഞത്. മുഖ്യ സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ, വ്യോമസേനാ മേധാവി ആര്‍ കെ എസ് ബദൗരിയ, നാവികസേനാ മേധാവി കരംബീര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
No comments:
Post a Comment