ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കും.
എല്ലാ വകുപ്പു മേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖലാ/സ്വയംഭരണ സ്ഥാപനമേധാവികളും അതത് ഓഫീസുകളിൽ രാവിലെ 11ന് പ്രതിജ്ഞ എടുക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് സംവാദം, പ്രസംഗം, മോക്ക് പോൾ, ചിത്രരചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
No comments:
Post a Comment