പീഡനം അധ്യാപകന് 20 വർഷം തടവ് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, January 25, 2020

പീഡനം അധ്യാപകന് 20 വർഷം തടവ്

കാസർകോട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് കോടതി 20 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചുള്ളിക്കര ജി. എൽ പി സ്ക്കൂൾ അധ്യാപകൻ പി രാജൻനായരെയാണ് കാസർകോട് പോക്സോ കോടതി ജഡ്ജി പി ശശികുമാർ ശിക്ഷിച്ചത് . 2018 ഒക്ടോബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം . സ്ക്കൂൾ ഐ ടി സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ് . പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.

അതേസമയം, മലപ്പുറത്തെ കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിംലിംഗിനിടെയാണ് കാടമ്പുഴയിലും പരിസരങ്ങളിലുമായി പലസമയങ്ങളില്‍ 16 ഓളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പതിനാറുകാരന്‍ മൊഴി നല്‍കിയത്.

No comments:

Post a Comment

Post Bottom Ad

1 3