ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ കോലിപ്പട മറികടക്കുകയായിരുന്നു.ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. കെഎല്‍ രാഹുല്‍ – ശ്രേയസ് അയ്യര്‍ ജോടിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെയും ആറാം ഓവറില്‍ നായകന് വിരാട് കോഹ്ലിയെയും നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച രാഹുൽ -ശ്രേയസ് കൂട്ടുകെട്ട് കളി വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ അര്‍ധ ശതകം പൂര്‍ത്തിയാക്കി. രണ്ടു സിക്‌സും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് താരം കുറിച്ചു.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസേ നേടാൻകഴിഞ്ഞുള്ളൂ. മധ്യ ഓവറുകളിൽ എതിരാളികളെ വരിഞ്ഞ് മുറുക്കിയ ഇന്ത്യൻ ബോളർമാരുടെ പ്രകടനമാണ് മത്സരത്തിൽ ഏറ്റവും ശ്രദ്ധേയം
No comments:
Post a Comment